Box Office
0 Min read
Web Desk
| Published : May 5, 2025, 8:24 AM IST
0 Min read

thudarum second trailer with action scenes in telugu mohanlal tharun moorthy
Synopsis
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായി തുടരും മാറിക്കൊണ്ടിരിക്കുന്നു. രണ്ടാം ഞായറാഴ്ച ആഭ്യന്തര കളക്ഷനില്‍ വന്‍ കുതിപ്പ് നടത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നു.
കൊച്ചി: ചിത്രത്തിന്‍റെ ബജറ്റും ലഭിക്കുന്ന കളക്ഷനും വച്ച് നോക്കിയാല്‍ മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യദിനം മുതല്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്.
ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നും എന്നാല്‍ ഫീല്‍ ഗുഡ് അല്ലെന്നുമാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി റിലീസിന് മുന്‍പ് പറഞ്ഞത്. ഹൈപ്പ് കൂട്ടാതിരിക്കാനായി ചിത്രത്തിന്‍റെ ആക്ഷന്‍, ത്രില്ലര്‍ അംശങ്ങള്‍ അണിയറക്കാര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം വമ്പന്‍ മൗത്ത് പബ്ലിസിറ്റി നേടിയതോടെ ഇന്നുവരെ ബോക്സ് ഓഫീസില്‍ ചിത്രത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഇപ്പോഴിതാ രണ്ടാം ഞായറാഴ്ചയും ആഭ്യന്തര കളക്ഷനില്‍ ചിത്രം വന്‍ കുതിപ്പ് നടത്തുകയാണ്. രണ്ടാം ഞായറാഴ്ച ഓണ്‍ലൈന്‍ ട്രാക്കര്‍മാരായ സാക്നില്‍.കോം കണക്ക് പ്രകാരം ചിത്രം 9.08 കോടിയാണ് ഇന്ത്യയില്‍ നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്. രണ്ടാം ശനിയിലെ കളക്ഷനെക്കാള്‍ 46.45 ശതമാനമാണ് ചിത്രത്തിന്‍റെ കളക്ഷന്‍ വര്‍ദ്ധിച്ചിരിക്കുന്നത്. വലിയ മലയാളം റിലീസുകള്‍ ഒന്നും അടുത്തൊന്നും ഇല്ലത്താതിനാല്‍ തീയറ്റില്‍ ആധിപത്യം 'തുടരും' എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
ട്രാക്കര്‍മാര്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നിട്ടുണ്ട്. പുലിമുരുകനെ മറികടന്ന് മലയാളത്തില്‍ 150 കോടിയില്‍ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും.
ആവേശവും ആടുജീവിതവുമാണ് കളക്ഷനില്‍ ഇനി തുടരുമിന് മുന്നില്‍ ഉള്ളത്. ആവേശം 156 കോടിയും ആടുജീവിതം 158.50 കോടിയുമാണ് ആകെ നേടിയത്. ഇന്നത്തെ കളക്ഷന്‍ കൊണ്ട് തുടരും ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാലും അത്ഭുതപ്പെടാനില്ല.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്
ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകമാണ് അത്.
'മുരുകനെ'യും വീഴ്ത്തി 'ബെന്‍സ്'! മലയാളത്തിലെ എക്കാലത്തെയും വലിയ ആറാമത്തെ ഹിറ്റ് ഇനി 'തുടരും'
"; const addAppend = (index) => { showAdd = true; const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; eligibleElem.appendChild(node); document.querySelector(".inStoryAdBox").style.display = 'block'; } if(screen.width < 768){ var contentArray = document.querySelector('.postbodyneww').getElementsByTagName('p') || []; var checkLength = 0; for(var index = 0; index < contentArray.length; index++){ if(index == 0){ /*const nodeA = document.querySelector(".newMobileStoryAdBox"); const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; eligibleElem.appendChild(nodeA); document.querySelector(".newMobileStoryAdBox").style.display = 'flex';*/ const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; eligibleElem.innerHTML += "
"; } // if((index == 2 || contentArray[index] == contentArray[contentArray.length - 1]) && ('${websiteLanguage}' == 'English' || '${websiteLanguage}' == 'Kannada')){ // console.log("targetEl:", contentArray[index], contentArray[contentArray.length - 1]); // let TaboolaA = document.createElement('div'); // TaboolaA.id="taboola-video-reel-mid-article"; // const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; // eligibleElem.appendChild(TaboolaA); // } //if(index == 1 && ("${data.bigbossQuiz}" != 'undefined') && ("${data.bigBossPollStatus}" != 'undefined' )){ // const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; //$!{data.QuizFrame.replace("_iframeOrigin","${iframeOrigin}") // eligibleElem.innerHTML += "
${data.bigbossQuiz && data.bigbossQuiz.replace("_iframeOrigin","${iframeOrigin}")}
" //} if (index === 1) { const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; eligibleElem.innerHTML += '
'; const script = document.createElement("script"); script.textContent = '(function(w,q){w[q]=w[q]||[];w[q].push(["_mgc.load"])})(window,"_mgq");'; document.body.appendChild(script); } if (index == 2 && relatedHTMLData) { const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; eligibleElem.innerHTML += `
${relatedHTMLData}
`; } // if(index == 1 && ("${data.budgetPoll}" != 'undefined') && ("${data.budgetPollStatus}" != 'undefined' )){ // const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; // eligibleElem.innerHTML += "
${data.budgetPoll && data.budgetPoll.replace("_iframeOrigin","${iframeOrigin}")}
" // } if(index == 3){ const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; // eligibleElem.innerHTML += "
"; // if(('${websiteLanguage}' == 'English')){ // eligibleElem.innerHTML += "$!{data.vastAdsMobile}"; // } // eligibleElem.innerHTML += "
"; eligibleElem.innerHTML += "
"; } const item = contentArray[index] const paraLength = item.innerText.split(" ").length; checkLength = checkLength + paraLength; if(!showAdd){ if(checkLength>100) { let nextContentLength = 0; const nextPara = contentArray[index+1]; if(nextPara && nextPara.innerHTML && (nextPara.innerHTML.includes(' 30){ addAppend(index+1); } } else{ for(let ind = index+1; ind < contentArray.length; ind++){ nextContentLength = nextContentLength + contentArray[ind].innerText.split(" ").length; } if(nextContentLength > 30){ addAppend(index); } } /*break;*/ } } // if(Boolean("${data.bigBossPollStatus || false}")){ // setIframeHeight() // } // if(Boolean("${data.budgetPollStatus || false}")){ // setIframeHeight() // } } } else{ var contentArray = document.querySelector('.postbodyneww').getElementsByTagName('p') || []; for(var index = 0; index < contentArray.length; index++){ if(index == 0){ const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; const nodeA = document.querySelector(".newDesktopStoryAdBox"); eligibleElem.appendChild(nodeA); document.querySelector(".newDesktopStoryAdBox").style.display = 'flex'; } // if((index == 2 || contentArray[index] == contentArray[contentArray.length - 1]) && ('${websiteLanguage}' == 'English' || '${websiteLanguage}' == 'Kannada')){ // console.log("targetEl:", contentArray[index], contentArray[contentArray.length - 1]); // let TaboolaA = document.createElement('div'); // TaboolaA.id="taboola-video-reel-mid-article"; // const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; // eligibleElem.appendChild(TaboolaA); // } if (index === 1) { const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; eligibleElem.innerHTML += '
'; const script = document.createElement("script"); script.textContent = '(function(w,q){w[q]=w[q]||[];w[q].push(["_mgc.load"])})(window,"_mgq");'; document.body.appendChild(script); } if (index == 2 && relatedHTMLData) { const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; eligibleElem.innerHTML += `
Related Articles
${relatedHTMLData}
`; } if(index == 3){ const eligibleElem = document.querySelector('.postbodyneww').getElementsByTagName('p')[index]; //eligibleElem.innerHTML += "
"; eligibleElem.innerHTML += "
"; } } }
- Thudarum MovieMohanlalBox OfficeEntertainment News